തിരുവനന്തപുരം: ലഹരിക്കേസുകളിൽ ഇടപെടുന്നവർ എത്ര ഉന്നതരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. തിരുവനന്തപുരത്ത് നടന്ന മയക്കുമരുന്ന് വിരുദ്ധ ദിന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനും നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. കനത്ത മഴയെ അവഗണിച്ചും വിദ്യാർഥികൾ ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണ് റാലിയിൽ രേഖപ്പെടുത്തിയത്.ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും.
