Thursday, July 2, 2026

കൊടും ചൂട്; ടൊറന്റോയില്‍ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പൊതുപ്രദര്‍ശനം റദ്ദാക്കി

ടൊറന്റോ: കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് ടൊരന്റോയിലെ നേഥന്‍ ഫിലിപ്‌സ് സ്‌ക്വയറില്‍ വ്യാഴാഴ്ച നടത്താനിരുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പൊതുപ്രദര്‍ശനങ്ങള്‍ നഗരസഭ പൂര്‍ണ്ണമായി റദ്ദാക്കി. ഫാന്‍ മാര്‍ച്ചുകള്‍, ടൊറന്റോ സ്റ്റേഡിയം, ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ ടൊറന്റോ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഉറപ്പാക്കുന്നതിനുമായാണ് നേഥന്‍ ഫിലിപ്‌സ് സ്‌ക്വയറിലെ ലോകകപ്പ് മത്സരങ്ങളുടെയും തത്സമയ സംപ്രേഷണം റദ്ദാക്കിയതെന്ന് നഗരസഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നഗരത്തില്‍ ഈ ആഴ്ച ആദ്യം ആരംഭിച്ച ഉഷ്ണതരംഗം കനത്തതോടെ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ടൊറന്റോയില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് എന്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നത്. എന്നാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് ഏകദേശം 44 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

ടൊറന്റോ പൊലീസും ഫയര്‍ഫോഴ്‌സും പാരാമെഡിക്കല്‍ ജീവനക്കാരും യോര്‍ക്ക്, ദുര്‍ഹം, പീല്‍, ഓട്ടവ, ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് (OPP), ആര്‍.സി.എം.പി (RCMP) എന്നിവര്‍ സംയുക്തമായാണ് വ്യാഴാഴ്ചത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. പരിപാടികളില്‍ പങ്കെടുക്കുന്നവരുടെയും ജീവനക്കാരുടെയും വോളന്റിയര്‍മാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും നഗരസഭ വ്യക്തമാക്കി. അതേസമയം, ഫോര്‍ട്ട് യോര്‍ക്കില്‍ (Fort York) നടക്കുന്ന ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ ടിക്കറ്റ് ഉള്ളവര്‍ക്കായി ഉച്ചയ്ക്ക് 1:30-ന് തുറന്നു കൊടുക്കുമെന്ന് നഗരസഭ സ്ഥിരീകരിച്ചു.

കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ മിസ്റ്റിങ് സ്റ്റേഷനുകള്‍, തണുപ്പിക്കല്‍ കേന്ദ്രങ്ങള്‍, സൗജന്യ കുടിവെള്ള ട്രെയിലറുകള്‍, ഓണ്‍-സൈറ്റ് മെഡിക്കല്‍-പ്രഥമശുശ്രൂഷാ ജീവനക്കാര്‍ തുടങ്ങിയ വിപുലമായ സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

നഗരത്തില്‍ വെള്ളിയാഴ്ച താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെങ്കിലും ഹ്യുമിഡിറ്റി കാരണം ഇത് 42 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുമെങ്കിലും ഹ്യുമിഡെക്‌സ് (Humidex) മൂല്യങ്ങള്‍ താഴുന്നതിനാല്‍ ചൂടിന് നേരിയ ആശ്വാസം ലഭിച്ചേക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!