ഹാലിഫാക്സ്: കാനഡ ഡേയിൽ നോവസ്കോഷയിലെ ലൂയിസ് ലേക്കിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മിഡിൽ സാക്ക്‌വിൽ സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയിൽ വാഹനമോടിച്ചതിനാണ് കേസ്. ജൂലൈ 1-ന് വൈകുന്നേരം സെന്റ് മാർഗരറ്റ്സ് ബേ റോഡിലാണ് അപകടം നടന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ വാഹനം കുഴിയിൽ വീണ നിലയിലായിരുന്നു. വാഹനത്തിന് അടുത്തായി ഒരു സ്ത്രീയെയും കണ്ടെത്തിയ പൊലീസ് പിന്നീട് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ 54-കാരിയായ മിഡിൽ സാക്ക്‌വിൽ സ്വദേശിനിക്കെതിരെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കേസെടുത്തത്. സംഭവസമയത്ത് വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് പ്രതി പിന്നീട് ഹാലിഫാക്സ് പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാകുമെന്ന് പൊലീസ് അറിയിച്ചു.അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ആർസിഎംപി വ്യക്തമാക്കി. കാനഡ ഡേയുടെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പാക്കാനായി കാനഡ പൊലീസും (OPP) മറ്റു സേനകളും കർശന പരിശോധനയായിരുന്നു നടത്തിയിരുന്നത്.
