Tuesday, November 24, 2026

കാനഡയിൽ 40,000-ത്തിലധികം പേർ COVID-19 ബാധിച്ച് മരിച്ചതായി ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ

Over 40,000 have died from COVID-19 in Canada

ഒട്ടാവ : പാൻഡെമിക് ആരംഭിച്ചു രണ്ട് വർഷം കഴിയുമ്പോൾ കാനഡയിലുടനീളം കുറഞ്ഞത് 40,000 ആളുകൾ COVID-19 ബാധിച്ച് മരിച്ചതായി പ്രവിശ്യാ ഡാറ്റ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ പ്രതിദിനം 70-ലധികം ആളുകൾ മരിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കോവിഡ് ആറാം തരംഗം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണത്തിലും സ്ഥിരീകരിച്ച കേസുകളിലും കുറവ് ഉണ്ടായതായി കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം പറഞ്ഞു.

വെള്ളിയാഴ്ച വരെ, പ്രവിശ്യകളും പ്രദേശങ്ങളും ഉൾപ്പെടെ കാനഡയിൽ ഇതുവരെ 40,217 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഡാറ്റാ ശേഖരണത്തിലെ അപാകതകൾ മൂലം യഥാർത്ഥ മരണസംഖ്യ ഔദ്യോഗിക എണ്ണത്തേക്കാൾ ആയിരക്കണക്കിന് കൂടുതലായിരിക്കുമെന്ന് വിദഗ്ധർ മുമ്പ് പറഞ്ഞിരുന്നു.

മിക്ക പ്രവിശ്യകളും COVID-19 ഡാറ്റ പ്രതിവാര റിപ്പോർട്ടിങ്ങിലേക്ക് മാറിയതായും ഭൂരിഭാഗവും വ്യാഴാഴ്ചകളിലാണ് ഡാറ്റ റിപ്പോർട്ട് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മെയ് 12 ന് ഔദ്യോഗിക മരണസംഖ്യ 40,000 കവിഞ്ഞു.

വെള്ളിയാഴ്ച വരെ, പ്രതിദിന ലാബ് സ്ഥിരീകരിച്ച കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി 4,630 ന് മുകളിലാണ്. ഇത് ഒരു മാസം മുമ്പുള്ള നിരക്കിൽ നിന്നും 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാഴ്ച മുമ്പുള്ളതിനേക്കാൾ 10 ശതമാനത്തിലധികം കുറഞ്ഞു, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം നിലവിൽ 5,664 ആണ്. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്ന 363 പേർ ഇതിൽ ഉൾപ്പെടുന്നു.

ചില പ്രവിശ്യകളിൽ കേസുകൾ വർധിക്കുന്നതായും മറ്റുള്ളവയിൽ കുറയുന്നതായും കാണുന്നുവെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ COVID-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം കൂടുതലാണെന്നും ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം പറഞ്ഞു.

സ്ഥിരീകരിച്ച കേസുകളുടെ എണ്ണം യഥാർത്ഥ കേസുകളുടെ എണ്ണത്തിൽ കുറവായിരിക്കുമെന്ന് ടാം പറഞ്ഞു. ഇത് 10 മടങ്ങ് കൂടുതലായിരിക്കാം. പാൻഡെമിക്കിന്റെ മുൻ തരംഗങ്ങളെ ചെറുക്കുന്നതിന് മിക്ക പ്രവിശ്യകളും പ്രദേശങ്ങളും ഏർപ്പെടുത്തിയിരുന്ന മിക്കവാറും എല്ലാ പൊതുജനാരോഗ്യ നിയന്ത്രണങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണത്തിനും പൊതുജനാരോഗ്യ നടപടികൾ കുറയ്ക്കുന്നതിനും ഇടയിൽ കനേഡിയൻ‌മാർ മാസ്ക് ഉപയോഗം തുടരണമെന്നും പ്രതിരോധ കുത്തിവയ്പ്പുകൾ ഉറപ്പാക്കണമെന്നും ഡോ. തെരേസ ടാം പറഞ്ഞു.

അഞ്ച് വയസും അതിൽ കൂടുതലുമുള്ള ജനസംഖ്യയുടെ 90 ശതമാനം പേർക്കും കുറഞ്ഞത് ഒരു വാക്സിൻ ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. 86 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനേഷൻ ലഭിച്ചതായി കണക്കാക്കുന്നു. കനേഡിയൻമാരിൽ പകുതിയിൽ താഴെ മാത്രമേ മൂന്നാമത്തെ ഡോസ് സ്വീകരിച്ചിട്ടുള്ളൂ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!