Saturday, July 11, 2026

റീല്‍സും സ്‌ക്രോളിങും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു; മെറ്റയ്ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്: പ്രമുഖ സാങ്കേതികവിദ്യാ ഭീമന്മാരായ മെറ്റയ്ക്കെതിരെ കനത്ത പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍. കൗമാരക്കാരിലും കുട്ടികളിലും സോഷ്യല്‍ മീഡിയ ഉപയോഗം ഗുരുതരമായ അമിത ആസക്തി ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യുവാക്കളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ കൈക്കൊണ്ട ഏറ്റവും സുപ്രധാനമായ നയപരമായ തീരുമാനങ്ങളില്‍ ഒന്നാണിത്. മെറ്റയുടെ ജനപ്രിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്കെതിരെയാണ് നടപടിയുണ്ടാകുക.

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന ഈ ആപ്പുകളുടെ ചില പ്രത്യേക ഫീച്ചറുകളാണ് കുട്ടികളെ ഇതിലേക്ക് കൂടുതല്‍ അടിമകളാക്കുന്നത് എന്ന് യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തുന്നു. മണിക്കൂറുകളോളം ആപ്പില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള അനന്തമായ സ്‌ക്രോളിംഗ് രീതി (infinite scroll), തനിയെ പ്ലേ ആകുന്ന ഓട്ടോപ്ലെയിംഗ് വീഡിയോകള്‍, റീലുകള്‍, സ്റ്റോറികള്‍ എന്നിവയെല്ലാം കൗമാരക്കാരില്‍ വലിയ തോതിലുള്ള ആസക്തിക്ക് കാരണമാകുന്നുണ്ട്.

ഡിജിറ്റല്‍ ലോകത്തെ ഈ കടുത്ത ആസക്തി മൂലം പുതിയ തലമുറയുടെയും കൗമാരക്കാരുടെയും ജീവിതം പൂര്‍ണ്ണമായും യാന്ത്രികമാകുന്നു എന്ന ഗുരുതരമായ കണ്ടെത്തലിനെ തുടര്‍ന്നാണ് മെറ്റയ്ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. കുട്ടികളുടെ ആപ്പ് ഉപയോഗം കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കുന്ന തരത്തിലുള്ള വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ തങ്ങള്‍ ഇതിനകം തന്നെ പ്ലാറ്റ്ഫോമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മെറ്റയുടെ വാദം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!