Wednesday, July 22, 2026

നീറ്റ് റദ്ദാക്കണം; രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി എം.കെ. സ്റ്റാലിന്‍

ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ (NEET) നീറ്റ് പൂര്‍ണമായും റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ നീറ്റ് വിഷയത്തെ വീണ്ടും ദേശീയ ചര്‍ച്ചയാക്കിയെന്നും, പരീക്ഷയുടെ അപകടസാധ്യതകളെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയതും നീറ്റിനെ ശക്തമായി എതിര്‍ത്തതും തമിഴ്നാടും ഡിഎംകെയുമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞതിനാലാണ് തമിഴ്നാട് തുടക്കം മുതല്‍ പരീക്ഷയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നീറ്റ് പൂര്‍ണമായും റദ്ദാക്കുക മാത്രമാണ് ഏക പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച സ്റ്റാലിന്‍, നീറ്റ് റദ്ദാക്കണമെന്ന പ്രധാന ആവശ്യം സമരത്തിന്റെ കേന്ദ്രവിഷയമായി തുടരണം എന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഡിഎംകെ നേതൃത്വവും സമരത്തിന് പിന്തുണ അറിയിച്ചത്.

ഇതിനിടെ, ഡല്‍ഹിയില്‍ നീറ്റ് വിഷയത്തില്‍ നടക്കുന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതോടെ സമരത്തിന് കൂടുതല്‍ ജനപിന്തുണ ലഭിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിലും അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!