ഓട്ടവ: കാനഡയും യുഎസും സംയുക്തമായി നടത്താനിരുന്ന ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലത്തിന്റെ ഉദ്ഘാടനം റദ്ദാക്കി. വെളളിയാഴ്ച നടക്കുന്ന ചടങ്ങില്‍ നിന്നും യു.എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ കാനഡ തീരുമാനിച്ചു. കാനഡയിലെ വിന്‍ഡ്സറിനെയും യു.എസിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം ജൂലൈ 24-നും പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 27-നും നടക്കും.
കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത ആഘോഷം കാനഡ റദ്ദാക്കിയത്. ‘അമേരിക്കയില്‍ നിന്നുള്ള പുതിയ വ്യാപാര ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഉചിതമല്ല,’ എന്ന് കനേഡിയന്‍ ഭവന-അടിസ്ഥാന സൗകര്യ വികസന മന്ത്രി ഗ്രെഗര്‍ റോബര്‍ട്ട്സണിന്റെ (Gregor Robertson) കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെന്ന ഘസ്സാബെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

യു.എസ് അംബാസഡര്‍ പീറ്റ് ഹുക്സ്ട്ര, കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാനിരുന്നതായിരുന്നു. എന്നാല്‍ നിലവിലെ തീരുമാനപ്രകാരം ജൂലൈ 24-ന് കനേഡിയന്‍ പ്രതിനിധികള്‍ മാത്രമായിരിക്കും ആഘോഷങ്ങളില്‍ പങ്കെടുക്കുക. തുടര്‍ന്ന് നിശ്ചയിച്ചതുപോലെ ജൂലൈ 27-ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
