Wednesday, November 25, 2026

ഇന്തോനേഷ്യയിൽ ടൂറിസ്റ്റ് ബസ് പരസ്യബോർഡിൽ ഇടിച്ച് 14 പേർ മരിച്ചു

14 dead after 'drowsy driver' crashes tourist bus into billboard

ജാവ, ഇന്തോനേഷ്യ : ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലെ ഒരു ഹൈവേയിൽ തിങ്കളാഴ്ച ഒരു ടൂറിസ്റ്റ് ബസ് പരസ്യബോർഡിൽ ഇടിച്ചതിനെ തുടർന്ന്, 14 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

കിഴക്കൻ ജാവ പ്രവിശ്യയുടെ തലസ്ഥാനമായ സുരബായയിൽ നിന്ന് ഇന്തോനേഷ്യൻ വിനോദസഞ്ചാരികളുമായെത്തിയ ബസ്, സെൻട്രൽ ജാവയിലെ പ്രശസ്ത പർവത റിസോർട്ടിൽ നിന്നും മടങ്ങുമ്പോൾ, മോജോകെർട്ടോ ടോൾ റോഡിലെ പരസ്യബോർഡിൽ ഇടിക്കുകയായിരുന്നുവെന്ന് കിഴക്കൻ ജാവ ട്രാഫിക് പോലീസ് ചീഫ് ലത്തീഫ് ഉസ്മാൻ പറഞ്ഞു. അപകടത്തിന്റെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും അപകടത്തിന് മുമ്പ് ഡ്രൈവർ മയക്കത്തിലായിരുന്നുവെന്ന് ഉസ്മാൻ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോജോകെർട്ടോയിലെ നാല് ആശുപത്രികളിലായി 19 പേർ ചികിത്സയിലുണ്ട്.

മോശം സുരക്ഷാ മാനദണ്ഡങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം ഇന്തോനേഷ്യയിൽ റോഡപകടങ്ങൾ സാധാരണമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!