Saturday, July 25, 2026

അലര്‍ജി സാധ്യത: ഡയറി മില്‍ക്ക് ഒറിയോ ചോക്ലേറ്റ് തിരിച്ചു വിളിച്ചു

ഓട്ടവ: ചില ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചേരുവ അടങ്ങിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കാഡ്ബറിയുടെ ജനപ്രിയ ചോക്ലേറ്റ് ബാറുകള്‍ കാനഡയിലൊട്ടാകെ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. കാഡ്ബറി നിര്‍മ്മിക്കുന്ന ‘ഡെയറി മില്‍ക്ക് ഓറിയോ’ (Dairy Milk Oreo) ചോക്ലേറ്റ് ബാറുകളാണ് കനേഡിയന്‍ ഫുഡ് ഇന്‍സ്പെക്ഷന്‍ ഏജന്‍സി (CFIA) നിര്‍ദ്ദേശപ്രകാരം കടകളില്‍ നിന്നും വിപണിയില്‍ നിന്നും മാറ്റുന്നത്.

പാക്കറ്റിലെ ചേരുവകളുടെ പട്ടികയില്‍ രേഖപ്പെടുത്താതെ പിസ്ത (Pistachio) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. പിസ്ത അലര്‍ജിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉള്ളവര്‍ ഈ ഉല്‍പ്പന്നം കഴിക്കുന്നത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഈ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് ചിലരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ചോക്ലേറ്റ് ബാറുകള്‍ വാങ്ങിയ ഉപഭോക്താക്കള്‍ അവ ഉപയോഗിക്കാതെ നശിപ്പിച്ചുകളയുകയോ വാങ്ങിയ കടകളില്‍ തിരികെ നല്‍കി പണം കൈപ്പറ്റുകയോ ചെയ്യണമെന്ന് CFIA അഭ്യര്‍ത്ഥിച്ചു.

ഉല്‍പ്പന്നം വിപണിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വലിച്ചെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!