ടൊറന്റോ: കാനഡയിലെ മലയാളി ക്രൈസ്തവ വിശ്വാസികൾക്കായി ‘ഹെവൻലി ഫീസ്റ്റ് കാനഡ’യുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ പ്രത്യേക ആത്മീയ സംഗമമായ ‘Spiritual Encounter’ ബ്രാംപ്ടണിൽ സംഘടിപ്പിക്കുന്നു. മിഷൻ 8 ബില്യണയുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ പ്രമുഖ സുവിശേഷ പ്രഭാഷകനും ശുശ്രൂഷകനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) മുഖ്യശുശ്രൂഷകനായിരിക്കും.
പ്രാർത്ഥന, ആരാധന, ദൈവവചന സന്ദേശം എന്നിവയിലൂടെ വിശ്വാസികൾക്ക് ആത്മീയ നവീകരണത്തിനും ആത്മീയ അനുഭവത്തിനും അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ബ്രാംപ്ടണിലെ Goan Community Centre, 20 Strathearn Ave, Brampton, ON L6T 4P1 എന്ന വേദിയിലാണ് സംഗമം നടക്കുന്നത്. ജൂലൈ 31 (വെള്ളി) വൈകിട്ട് 6 മണിക്കും, ഓഗസ്റ്റ് 1 (ശനി) വൈകിട്ട് 6 മണിക്കും, ഓഗസ്റ്റ് 2 (ഞായർ) രാവിലെ 10:30-നും സമ്മേളനങ്ങൾ നടക്കും.എല്ലാ പ്രായത്തിലുള്ള വിശ്വാസികളെയും കുടുംബസമേതം പങ്കെടുക്കാൻ ക്ഷണിക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് (647) 267-1430, (437) 679-0668 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ www.heavenlyfeast.ca എന്ന വെബ്സൈറ്റിലും, ഹെവൻലി ഫീസ്റ്റ് കാനഡയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.
