Wednesday, July 29, 2026

വിയാ റെയില്‍ നവീകരണം; 1.6 ബില്യണ്‍ ഡോളര്‍ പദ്ധതിയുമായി ഫെഡറല്‍ സര്‍ക്കാര്‍

ഓട്ടവ: വിയ റെയില്‍ നവീകരിക്കാനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. പഴക്കം ചെന്ന 45 ലോക്കോമോട്ടീവുകള്‍ മാറ്റി പുതിയവ വാങ്ങുന്നതിനായി 1.6 ബില്യണ്‍ ഡോളര്‍ പദ്ധതി പ്രഖ്യാപിച്ചു. മണ്‍ട്രിയോളിള്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സ്റ്റീവന്‍ മക്കിന്നനാണ് ഈ പ്രഖ്യാപനം നടത്തിയത്. കൂടാതെ, പുതിയ ട്രെയിനുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി മണ്‍ട്രിയോളില്‍ ഒരു അസംബ്ലി പ്ലാന്റും മെയിന്റനന്‍സ് സൗകര്യവും നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ 357 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചിട്ടുണ്ട്.

സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാഡ്ലര്‍ (Stadler) കമ്പനിയാണ് ഈ പുതിയ എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നത്. കരാര്‍ പ്രകാരം ആദ്യത്തെ ഒമ്പത് ലോക്കോമോട്ടീവുകള്‍ സ്‌പെയിനില്‍ നിര്‍മ്മിക്കും. സ്പാനിഷ് വിദഗ്ദ്ധരില്‍ നിന്ന് സാങ്കേതികവിദ്യയും നിര്‍മ്മാണ രീതികളും പഠിച്ച ശേഷം ബാക്കി 36 ട്രെയിനുകള്‍ കാനഡയില്‍ വെച്ച് തന്നെ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വിന്‍ഡ്സര്‍-കെബെക് സിറ്റി ഒഴികെ, കാനഡയിലുടനീളമുള്ള വിയ റെയിലിന്റെ സര്‍വീസുകള്‍ക്കായിരിക്കും ഈ പുതിയ ട്രെയിനുകള്‍ ഉപയോഗിക്കുക.

പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഹൈബ്രിഡ് ട്രെയിനുകളില്‍ കാനഡയില്‍ നിര്‍മ്മിച്ച ബാറ്ററി സിസ്റ്റങ്ങളാണ് ഉപയോഗിക്കുന്നത്. ഈ പദ്ധതിയിലൂടെ രാജ്യത്ത് 1,200 പുതിയ മുഴുസമയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി സ്റ്റീവന്‍ മക്കിന്നന്‍ വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഫ്‌ലീറ്റിലെ ആദ്യ ട്രെയിന്‍ 2031-ഓടെ സര്‍വീസിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!