Wednesday, July 29, 2026

ആല്‍ബര്‍ട്ട കാനഡയില്‍ തന്നെ തുടരണമെന്ന് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു: സര്‍വേ

കാല്‍ഗറി: ആല്‍ബര്‍ട്ടയിലെ ബഹുഭൂരിപക്ഷം ജനങ്ങളും കാനഡയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതായി പുതിയ സര്‍വേ . കാല്‍ഗറി, എഡ്മിന്റന്‍, നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട, സതേണ്‍ ആല്‍ബര്‍ട്ട, സെന്‍ട്രല്‍ ആല്‍ബര്‍ട്ട എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകള കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. ജൂണ്‍ 4 നും 12 നും ഇടയില്‍ 2,000 ആല്‍ബര്‍ട്ട നിവാസികളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ‘ഇന്നൊവേറ്റീവ് റിസര്‍ച്ച് ഗ്രൂപ്പ്’ സര്‍വേ നടത്തിയത്.

പോള്‍ ഫലങ്ങള്‍ പ്രകാരം വരാനിരിക്കുന്ന ഒക്ടോബറിലെ റെഫറണ്ടത്തില്‍ ആല്‍ബര്‍ട്ട കാനഡയില്‍ തുടരാന്‍ കല്‍ഗറിയില്‍ 78 ശതമാനം ആളുകളും എഡ്മിന്റണില്‍ 80 ശതമാനം ആളുകളും വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി. സതേണ്‍ ആല്‍ബര്‍ട്ടയില്‍ 72 ശതമാനം ആളുകള്‍ കാനഡയില്‍ തുടരുന്നതിനെ പിന്തുണച്ചപ്പോള്‍ നോര്‍ത്തേണ്‍, സെന്‍ട്രല്‍ ആല്‍ബര്‍ട്ടകളില്‍ 66 ശതമാനം ആളുകളാണ് നിലവിലെ സ്ഥിതി തുടരാന്‍ വോട്ട് ചെയ്യുമെന്ന് അറിയിച്ചത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ജനങ്ങളുടെ നിലപാടില്‍ വലിയ മാറ്റമില്ലാതെ പോളിങ് കണക്കുകള്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്ന് കാല്‍ഗറി സര്‍വകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകയായ ലിസ യംഗ് ചൂണ്ടിക്കാട്ടി. എങ്കിലും ഒക്ടോബറിലെ റെഫറണ്ടത്തില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വളരെ നിര്‍ണ്ണായകമായിരിക്കും. വേര്‍പിരിയലിനെ പിന്തുണയ്ക്കുന്നവര്‍ വലിയ ആവേശത്തിലും പ്രചാരണത്തിലുമായതിനാല്‍ അവരുടെ വോട്ട് വിഹിതം കൂടുതലായിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കാനഡയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍വേ ഫലങ്ങളില്‍ ആശ്വസിച്ച് വോട്ട് ചെയ്യാന്‍ എത്താതിരുന്നാല്‍ അത് ഫലത്തെ ബാധിച്ചേക്കാം.

മുന്‍ ആല്‍ബര്‍ട്ട പ്രീമിയര്‍ ജേസണ്‍ കെന്നി, മുന്‍ ആരോഗ്യ മന്ത്രി ടൈലര്‍ ഷാന്‍ഡ്രോ എന്നിവരടങ്ങുന്ന ‘വോട്ട് ടു സ്റ്റേ’ ഗ്രൂപ്പ്, വേര്‍പിരിയല്‍ ഉണ്ടാക്കാവുന്ന സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ആല്‍ബര്‍ട്ട ഒരു സ്വതന്ത്ര സംസ്ഥാനമായാല്‍ ആദ്യ വര്‍ഷത്തില്‍ തന്നെ 27.2 ബില്യണ്‍ ഡോളറിന്റെ ഭീമമായ സാമ്പത്തിക കമ്മി നേരിടേണ്ടി വരുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!