ഓട്ടവ: കാനഡയിലെ വിവിധ മേഖലകളില്‍ ടൊര്‍ണാഡോ മുന്നറിയിപ്പ്. എന്‍വയോണ്‍മെന്റ് കാനഡ അടിയന്തര അലര്‍ട്ട് പുറപ്പെടുവിച്ചു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശം നല്‍കി. ബാധിത പ്രദേശങ്ങളിലെ മൊബൈല്‍ ഫോണുകളിലേക്ക് എമര്‍ജന്‍സി അലര്‍ട്ട് സന്ദേശം അയച്ചിട്ടുണ്ട്.

ജനങ്ങള്‍ ഉടന്‍ ബേസ്‌മെന്റിലേക്കോ ജനലുകളില്ലാത്ത ഉള്‍മുറികളിലേക്കോ മാറണമെന്നും, പുറത്തുള്ളവര്‍ സുരക്ഷിതരാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
