Sunday, August 2, 2026

`അതീവ ഗുരുതര സാഹര്യം’; നയാഗ്രയിലെ വിവിധ മേഖലകളില്‍ ടൊര്‍ണോഡോ മുന്നറിയിപ്പ്

ഓട്ടവ: നയാഗ്രയിലെ വിവിധ മേഖലകളില്‍ ടൊര്‍ണോഡോ മുന്നറിയിപ്പ് . നയാഗ്ര മേഖലയിലെ ചില ഭാഗങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് അടിയന്തര ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം. സെന്റ് കാതറിന്‍സ്, ഗ്രിംസ്ബി, വടക്കന്‍ നയാഗ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രകൃതിക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളത്.

നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള കനത്ത കാറ്റും വലിയ ആലിപ്പഴ വീഴ്ചയും പെട്ടെന്നുള്ള കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന സാഹചര്യമായതിനാല്‍ ജനങ്ങള്‍ വീടുകളുടെ ബേസ്മെന്റുകളിലോ ഉള്‍വശത്തെ മുറികളിലോ സുരക്ഷിതമായി അഭയം തേടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ജലാശയങ്ങളില്‍ ഉള്ളവര്‍ ഉടന്‍ തന്നെ കരയിലേക്ക് മടങ്ങാനും സുരക്ഷിത താവളങ്ങളിലേക്ക് മാറാനും നിര്‍ദേശമുണ്ട്.

നയാഗ്ര ഫാള്‍സ്, വെല്ലന്‍ഡ്, തെക്കന്‍-വടക്കന്‍ നയാഗ്ര പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയുണ്ട്. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനങ്ങള്‍ ഓടിക്കരുതെന്നും നദികള്‍ക്കും അരുവികള്‍ക്കും സമീപമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

പ്രധാന ജാഗ്രതാ നിര്‍ദേശങ്ങള്‍:

  • ടൊറന്റോ, ഹാമില്‍ട്ടണ്‍, മിസിസാഗ, ബ്രാംപ്റ്റണ്‍, യോര്‍ക്ക്, ഡര്‍ഹാം മേഖലകളില്‍ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് (Special Weather Statement) നിലവിലുണ്ട്.
  • ക്രെഡിറ്റ് വാലി കണ്‍സര്‍വേഷന്‍ (CVC), ടൊറന്റോ ആന്‍ഡ് റീജിയണ്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (TRCA) എന്നിവര്‍ നഗരപ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് (Flash flooding) സാധ്യതയുണ്ടെന്ന് അറിയിച്ചു.
  • പുഴകളിലെയും അരുവികളിലെയും ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണം.

അടിയന്തര സാഹചര്യങ്ങളില്‍ മുനിസിപ്പാലിറ്റിയുമായോ 911 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!