Monday, August 3, 2026

ഇറാനുമായി ഇന്ന് വീണ്ടും ചര്‍ച്ച തുടങ്ങുമെന്ന് ട്രംപ്; ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍

ടെഹ്റാന്‍: അമേരിക്കയുമായി തിങ്കളാഴ്ച സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാന്‍ രംഗത്തെത്തി. നിലവില്‍ അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി വ്യക്തമാക്കിക്കൊണ്ട് ട്രംപിന്റെ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായി നിഷേധിച്ചു.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് ഒമാനുമായി മാത്രമാണ് ഇറാന്‍ നിലവില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. ഈ ഉഭയകക്ഷി ചര്‍ച്ചകളില്‍ അമേരിക്ക പങ്കാളിയല്ലെന്ന് ചൂണ്ടിക്കാട്ടിയ ഇറാന്‍, പശ്ചിമേഷ്യന്‍ മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം അവസാനിക്കാതെ ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിഗതികള്‍ പഴയപടിയാകില്ലെന്നും മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്ക് അയല്‍രാജ്യങ്ങളുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും, അതിനാല്‍ അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മണ്ണില്‍ നിന്ന് അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഒഴിവാക്കണമെന്നും ബഗായി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച ഇറാനുമായി സമാധാന ചര്‍ച്ചകള്‍ തുടങ്ങുമെന്നും അന്താരാഷ്ട്ര എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി തുറക്കാന്‍ ധാരണയാകുമെന്നും ട്രൂത്ത് സോഷ്യല്‍ വഴിയും വാഷിങ്ടണില്‍ മാധ്യമങ്ങളെ കണ്ടപ്പോഴും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകളുടെ സ്ഥലമോ പങ്കെടുക്കുന്ന പ്രതിനിധികളെയോ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ട്രംപിനായിരുന്നില്ല. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സമാധാന ചര്‍ച്ചാ അവകാശവാദങ്ങളെ തള്ളി ഇറാന്‍ ഔദ്യോഗിക പ്രതികരണം നടത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!