Monday, August 3, 2026

സൈനിക, പ്രതിരോധ സഹകരണം; കാനഡയുമായി കൈകോര്‍ക്കാന്‍ സൗദി

റിയാദ്: കാനഡയുമായി സൈനിക, പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാന്‍ സൗദി. സൗദി എക്സിക്യൂട്ടീവ് കാര്യ പ്രതിരോധ സഹമന്ത്രി ഖാലിദ് അല്‍ബിയാരിയും കാനഡയുടെ ദേശീയ പ്രതിരോധ സഹമന്ത്രി സ്റ്റെഫാനി ബെക്കും ഓട്ടവയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

കനേഡിയന്‍ ദേശീയ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ പ്രതിരോധ ബന്ധങ്ങള്‍ അവലോകനം ചെയ്യുകയും തന്ത്രപ്രധാന മേഖലകളില്‍ പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള അവസരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പൊതുതാല്‍പ്പര്യമുള്ള നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഓട്ടവ സര്‍വകലാശാലയും ഖാലിദ് അല്‍ബിയാരി സന്ദര്‍ശിച്ചു.

സര്‍വകലാശാലയിലെ നിര്‍മ്മിതബുദ്ധി (AI) മേഖലയിലെ ഗവേഷണങ്ങളെക്കുറിച്ചും പഠന പദ്ധതികളെക്കുറിച്ചും വിലയിരുത്തിയ അദ്ദേഹം, സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ അവിടെ ഉപരിപഠനം നടത്തുന്ന ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!