Wednesday, August 5, 2026

നോവസ്‌കോഷയിലും ന്യൂബ്രണ്‍സ്വിക്കിലും ഇന്ധനവില കുറഞ്ഞു

ഹാലിഫാകസ്: വാഹന ഉടമകള്‍ക്ക് ആശ്വാസമായി നോവസ്‌കോഷ (Nova Scotia), ന്യൂബ്രണ്‍സ്വിക് (New Brunswick) എന്നീ പ്രവിശ്യകളില്‍ ഇന്ധനവിലയില്‍ വന്‍ കുറവ്. നിശ്ചിത സമയക്രമത്തിന് പുറമെ ഒറ്റരാത്രികൊണ്ട് നടത്തിയ വില പരിഷ്‌കരണത്തെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്.

നോവസ്‌കോഷ:

ഹാലിഫാക്‌സ് മേഖലയില്‍ സാധാരണ പെട്രോള്‍ (Regular self-serve gas) ലിറ്ററിന് 10.4 സെന്റ് കുറഞ്ഞു. ഇതോടെ കുറഞ്ഞ വില ലിറ്ററിന് 180.2 സെന്റായി. ഡീസല്‍ വിലയില്‍ ലിറ്ററിന് 9.4 സെന്റിന്റെ കുറവുണ്ടായതോടെ പുതിയ കുറഞ്ഞ നിരക്ക് 229.8 സെന്റിലെത്തി. വിപണിയിലെ വലിയ വ്യതിയാനങ്ങള്‍ മൂലമാണ് വിലയില്‍ പെട്ടെന്ന് മാറ്റം വരുത്തേണ്ടി വന്നതെന്ന് നോവസ്‌കോഷ എനര്‍ജി ബോര്‍ഡ് വ്യക്തമാക്കി.

ന്യൂബ്രണ്‍സ്വിക്

ന്യൂബ്രണ്‍സ്വിക്കില്‍ സാധാരണ പെട്രോളിന് ലിറ്ററിന് ഏഴ് സെന്റ് കുറഞ്ഞു. ഇതോടെ പ്രവിശ്യയിലെ പരമാവധി വില ലിറ്ററിന് 185.6 സെന്റായി. ഡീസലിന് 6.1 സെന്റ് കുറഞ്ഞ് പരമാവധി വില 238.4 സെന്റ് ആയി മാറിയിട്ടുണ്ട്.

അതേസമയം, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ (P.E.I.) ഇന്ധനവിലയില്‍ മാറ്റമൊന്നുമില്ല. മൂന്ന് പ്രവിശ്യകളിലെയും അടുത്ത നിശ്ചിത ഇന്ധനവില പരിഷ്‌കരണം വെള്ളിയാഴ്ച നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!