ഓട്ടവ: ഏറ്റവും പുതിയ എക്സ്പ്രസ് എന്‍ട്രി നറുക്കെടുപ്പിലൂടെ കാനഡയില്‍ സ്ഥിരതാമസത്തിനായി കൂടുതല്‍ അപേക്ഷകര്‍ക്ക് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇന്‍വിറ്റേഷന്‍ നല്‍കി. 2026 ഓഗസ്റ്റ് 5ന് കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (CEC) വിഭാഗത്തില്‍ നടന്ന പുതിയ ഡ്രോയില്‍ ആകെ 3,000 അപേക്ഷകര്‍ക്കാണ് ഇന്‍വിറ്റേഷന്‍ ലഭിച്ചത്.
ഇത്തവണത്തെ നറുക്കെടുപ്പില്‍ CRS കട്ട്-ഓഫ് സ്‌കോര്‍ 516 ആയിരുന്നു. ടൈ-ബ്രേക്കിങ് നിയമപ്രകാരം 2026 ജൂലൈ 03, UTC സമയം 21:35:13 -ന് മുമ്പ് പ്രൊഫൈല്‍ സമര്‍പ്പിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ പരിഗണന ലഭിച്ചിരിക്കുന്നത്.

ഇന്നലെ നടന്ന എക്‌സ്പ്രസ് എന്‍ട്രി പിഎന്‍പി ഡ്രോയില്‍ 507 പേര്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചിരുന്നു. 2026-ല്‍ ഇതുവരെ ഐആര്‍സിസി നടത്തിയ 44 നറുക്കെടുപ്പുകളിലായി ആകെ 1,08,123 ഐടിഎകളാണ് വിതരണം ചെയ്തത്. കാനഡയില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്കും പ്രാദേശിക ഭാഷാ നൈപുണ്യമുള്ളവര്‍ക്കുമാണ് ഈ വര്‍ഷത്തെ ഇമിഗ്രേഷന്‍ നയത്തില്‍ കാനഡ സര്‍ക്കാരും ഇമിഗ്രേഷന്‍ വകുപ്പും കൂടുതല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (CEC) വഴി 48,250 പേര്‍ക്കും ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവരുടെ വിഭാഗത്തില്‍ 40,500 പേര്‍ക്കും ഇതുവരെ ക്ഷണം ലഭിച്ചു. ഇതിനുപുറമേ ഹെല്‍ത്ത്കെയര്‍, ട്രേഡ്‌സ്, മറ്റ് സ്‌പെഷ്യലൈസ്ഡ് തസ്തികകളിലേക്കും കൃത്യമായ ഇടവേളകളില്‍ നറുക്കെടുപ്പ് നടക്കുന്നുണ്ട്.
