Saturday, August 8, 2026

സൗദിയെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യമിട്ട് ഹൂതി ആക്രമണം; കടുത്ത മുന്നറിയിപ്പുമായി UN

റിയാദ്: സൗദി അറേബ്യയ്ക്കും യമനിലെ വിവിധ പ്രദേശങ്ങൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയും. സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അവ ഉടൻ അവസാനിപ്പിക്കണമെന്നും ഇരുകൂട്ടരും ആവശ്യപ്പെട്ടു.

സൗദി അറേബ്യയ്ക്കും യമൻ സർക്കാരിനും പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയൻ, അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സിവിലിയൻമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.സൗദി അറേബ്യയ്ക്കും വാണിജ്യ കപ്പലുകൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയ്ക്കും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് യുഎൻ സുരക്ഷാസമിതിയും മുന്നറിയിപ്പ് നൽകി.

യമനിലെ സൻആ, ഹുദൈദ വിമാനത്താവളങ്ങളിൽ അനുമതിയില്ലാതെ വിമാനങ്ങൾ ഇറക്കുന്നതും, സൗദി അറേബ്യയെയും ചരക്കുകപ്പലുകളെയും ലക്ഷ്യമിട്ട് നടത്തുന്ന മിസൈൽ ആക്രമണങ്ങളും സുരക്ഷാസമിതി അപലപിച്ചു.യമനിലെ വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും രാജ്യത്തെ നിയമാനുസൃത സർക്കാരുമായി ഏകോപിപ്പിച്ചായിരിക്കണമെന്നും സുരക്ഷാസമിതി നിർദേശിച്ചു.

അതേസമയം, ഹൂതികൾക്ക് ആയുധങ്ങളും സൈനിക സഹായങ്ങളും നൽകുന്നത് നിരോധിക്കുന്ന യുഎൻ സുരക്ഷാസമിതി പ്രമേയം 2216 കർശനമായി പാലിക്കണമെന്ന് അംഗരാജ്യങ്ങളോട് കൗൺസിൽ ആവശ്യപ്പെട്ടു.പ്രദേശത്തെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയുന്നതിനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും യുഎൻ സുരക്ഷാസമിതി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!