Monday, August 10, 2026

വാട്ടര്‍ പൈപ്പ് ലൈന്‍ പൊട്ടി; ബൗനെസ്സില്‍ ഇരുപതോളം സ്ഥാപനങ്ങളില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടു

കാല്‍ഗറി: കാല്‍ഗറി ബോനെസ്സില്‍ (Bowness) പ്രധാന കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് ഇരുപതോളം വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ ബോനെസ് റോഡില്‍ ബ്രൂസ്മിത്ത് ബ്രൂവിംഗ് കമ്പനിക്ക് മുന്നിലാണ് പൈപ്പ് ലൈന്‍ പൊട്ടി റോഡില്‍ കൂറ്റന്‍ കുഴി രൂപപ്പെട്ടത്.

വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടതോടെ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ വാരാന്ത്യത്തില്‍ അടച്ചിടേണ്ടി വന്നു. തങ്ങളുടെ ഏറ്റവും തിരക്കേറിയ സീസണില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നത് പതിനായിരക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി വ്യവസായ ഉടമകള്‍ വ്യക്തമാക്കി. നിലവില്‍ താല്‍ക്കാലിക കുടിവെള്ള വിതരണത്തിനായി സിറ്റി അധികൃതര്‍ വാട്ടര്‍ വാഗണുകള്‍ എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടര്‍ച്ചയായ കുടിവെള്ള പ്രതിസന്ധികള്‍ നേരിടുന്ന പ്രദേശമാണ് ബോനെസ്. 2026-ന്റെ തുടക്കത്തിലും ബെയര്‍സ്പോ പ്രധാന പൈപ്പ് ലൈന്‍ തകരാറിലായതിനെ തുടര്‍ന്ന് ഇവിടെ കുടിവെള്ള ജാഗ്രതാ നിര്‍ദ്ദേശം (Boil-water advisory) പുറപ്പെടുവിച്ചിരുന്നു. നിലവിലെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!