Sunday, August 16, 2026

`ഞങ്ങള്‍ നല്ല സൗഹൃദത്തില്‍’; കിം ജോങ് ഉന്നിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള സൗഹൃദം പങ്കുവെച്ച് യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തങ്ങളുടെ പഴയ ചിത്രം ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ട്രംപ്, ബാഹ്യമായി ഗൗരവത്തോടെ കാണപ്പെടുമ്പോഴും തങ്ങള്‍ക്കിടയില്‍ മികച്ച വ്യക്തിബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. ഇരുവരും ഒരുമിച്ചുള്ള സന്തുഷ്ട നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇനിയുമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യു.എസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന ‘ഉള്‍ച്ചി ഫ്രീഡം ഷീല്‍ഡ്’ സൈനികാഭ്യാസത്തിനെതിരെ ഉത്തര കൊറിയ രംഗത്തുവന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. ആഗസ്റ്റ് 17 മുതല്‍ 27 വരെ നടക്കുന്ന പരിശീലനത്തില്‍ സൈബര്‍ ആക്രമണങ്ങളും ഡ്രോണ്‍ പ്രതിരോധവും ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധതന്ത്രങ്ങളാണ് വിഷയം. എന്നാല്‍, യു.എസ്-ദക്ഷിണ കൊറിയ-ജപ്പാന്‍ കൂട്ടുകെട്ട് ഒരു ‘ആണവ സഖ്യമായി’ മാറുന്നുവെന്നാണ് പ്യോങ്യാങ്ങിന്റെ ആരോപണം.

മേഖലയില്‍ ഭീതി ഉയര്‍ത്തിക്കൊണ്ട് ഉത്തര കൊറിയ അടുത്തിടെ കിഴക്കന്‍ കടലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. തങ്ങളുടെ സുരക്ഷയ്‌ക്കെതിരെയുള്ള നീക്കങ്ങളെ പുതിയ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെ നേരിടുമെന്നാണ് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ സംഘര്‍ഷഭരിതമായ പശ്ചാത്തലത്തിലും കിം ജോങ് ഉന്നുമായുള്ള തന്റെ സൗഹൃദബന്ധം ഊട്ടിയുറപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!