ടൊറന്റോ: ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ബ്രാംപ്ടൺ (GTOB) സംഘടിപ്പിക്കുന്ന “നന്ദഗോവിന്ദം ഭജൻസ് – Global Bhajan Yaan | Toronto 2026” ഭക്തിസാന്ദ്രമായ സംഗീതപരിപാടിക്ക് മികച്ച പ്രതികരണം. Rousing Rhythm-ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി GTOB ഫണ്ട്റൈസർ ഇവന്റായാണ് നടത്തുന്നത്.
സെപ്റ്റംബർ 19 ശനിയാഴ്ചയും സെപ്റ്റംബർ 23 ബുധനാഴ്ചയും രണ്ട് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. വിറ്റ്ബിയിലെ Canada Event Centre ആണ് വേദി. പ്രീ-സെയിൽ ആരംഭിച്ചപ്പോൾ തന്നെ 80 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. പരിമിതമായ സീറ്റുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്.

കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഭക്തിഗാനങ്ങളുടെ ആത്മീയാനുഭവം പങ്കിടാൻ അവസരമൊരുക്കുന്ന പരിപാടിയിൽ സംഗീതവും ഭക്തിയും ആത്മീയ ഊർജവും ഒരുമിക്കുന്ന പ്രത്യേക സന്ധ്യകളാണ് ഒരുക്കുന്നത്. GTOB-യുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഈ ഫണ്ട്റൈസർ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
സെപ്റ്റംബർ 19-ലെ ടിക്കറ്റുകൾ:
https://events.kilikood.ca/event/nandagovindam-bhajans-sept19th-saturday/
സെപ്റ്റംബർ 23-ലെ ടിക്കറ്റുകൾ:
https://events.kilikood.ca/event/nandagovindam-bhajans-sept23-wednesday/
“സീറ്റുകൾ പരിമിതമാണ്; ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുക” എന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.
