Monday, August 17, 2026

ടൈപ്പിങ് വേണ്ട, എഴുതി പഠിച്ചാല്‍ മതി; ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ ലാപ്‌ടോപ്പുകള്‍ നിരോധിക്കുന്നു

ടൊറന്റോ: ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റി ഓഫ് ലോ (Jackman Faculty of Law) ക്ലാസ് റൂമുകളില്‍ ലാപ്ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. വരാനിരിക്കുന്ന സെപ്റ്റംബര്‍ സെമസ്റ്റര്‍ മുതല്‍ വിദ്യാര്‍ഥികള്‍ കൈകൊണ്ട് എഴുതി നോട്ട് തയ്യാറാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ക്ലാസുകളില്‍ ലാപ്ടോപ്പുകള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ അതുപോലെ ടൈപ്പ് ചെയ്തെടുക്കുന്നത് വിദ്യാര്‍ഥികളുടെ വിശകലന ശേഷിയെയും ചിന്താശേഷിയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന അധ്യാപകരുടെ ആശങ്കയെ തുടര്‍ന്നാണ് ഈ തീരുമാനം. ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ വേഗത കുറവാണെങ്കിലും, കൈകൊണ്ട് നോട്ട് എഴുതുമ്പോള്‍ വിവരങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്ന് അസോസിയേറ്റ് ഡീന്‍ റിച്ചാര്‍ഡ് സ്റ്റേസി വ്യക്തമാക്കി.

എന്നാല്‍ എല്ലാ ക്ലാസുകളിലും ലാപ്ടോപ്പ് വിലക്ക് പൂര്‍ണ്ണമല്ല. ചില അധ്യാപകരുടെ ക്ലാസുകളില്‍ മാത്രമാണ് ഈ നിയന്ത്രണം. കൈയെഴുത്തിന് പകരം ടാബ്ലറ്റുകളില്‍ സ്‌റ്റൈലസ് (stylus) ഉപയോഗിച്ച് എഴുതാന്‍ അനുമതിയുണ്ട്. കൂടാതെ, കുറിപ്പുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ AI നിര്‍മിത നോട്ടുകള്‍ അല്ലെങ്കില്‍ സ്ലൈഡുകള്‍ നല്‍കാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, സര്‍വകലാശാലയുടെ ഈ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. സ്റ്റുഡന്റ്സ് ലോ സൊസൈറ്റി (SLS) നടത്തിയ സര്‍വേയില്‍ 76 ശതമാനം വിദ്യാര്‍ഥികളും ഈ പുതിയ നയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. AI നല്‍കുന്ന നോട്ടുകളുടെ വിശ്വാസ്യതയെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നു. മാത്രമല്ല, പ്രത്യേക പരിഗണന (accessibility accommodations) ആവശ്യമുള്ള വിദ്യാര്‍ഥികള്‍ മാത്രം ലാപ്ടോപ്പ് ഉപയോഗിക്കുമ്പോള്‍ അവര്‍ ക്ലാസില്‍ വേര്‍തിരിച്ചു കാണിക്കപ്പെടുമെന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!