Tuesday, August 18, 2026

‘അമേരിക്കയിലും വേണം ഇന്ത്യന്‍ മോഡല്‍ തിരഞ്ഞെടുപ്പ്’; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കണമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തെയും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രീതി മാതൃകാപരമാണെന്നെന്നും അമേരിക്കയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തടയാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്നും ട്രംപ് വ്യക്തമാക്കുന്നു. വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ നടപ്പിലാക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡില്ലാതെ അമേരിക്കയില്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാര്‍ അമേരിക്കന്‍ ഭരണകൂടത്തിലുള്ളവരോട് ചോദിച്ചതായി ട്രംപ് പറഞ്ഞു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാര്‍ഡില്‍ ഉപയോഗിക്കണമെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. ഈ നിലപാടിനെ ന്യായീകരിച്ചാണ് ട്രംപിന്റെ പോസ്റ്റ്.

ഇന്ത്യയില്‍ കഴിഞ്ഞ തിരഞ്ഞടുപ്പില്‍ 64.6 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്തതെന്നും ഇതില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് തപാല്‍ വഴി വോട്ട് ചെയ്തതെന്നും എല്ലാവര്‍ക്കും ഐഡന്റിറ്റി കാര്‍ഡുണ്ടെന്നും അതിനാല്‍ അമേരിക്കയിലും സേവ് അമേരിക്ക ആക്ട് നടപ്പിലാക്കമെന്ന് അഭിപ്രായപ്പെട്ടുള്ള പോസ്റ്റിലാണ് ട്രംപ് ഗ്യാനേഷ് കുമാറിനെ ഉദ്ധരിക്കുന്നത്.

അമേരിക്കയില്‍ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക, തപാല്‍ വോട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക തുടങ്ങിയവയാണ് ‘സേവ് അമേരിക്ക ആക്ട്’ വഴി ട്രംപ് ലക്ഷ്യമിടുന്നത്. അതേസമയം, യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും ട്രംപിന്റെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സേവ് അമേരിക്ക ആക്ടിനും അദ്ദേഹം പിന്തുണ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!