Tuesday, August 18, 2026

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ സി.പി.എമ്മിന് തിരിച്ചടി. വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്തെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ച് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ നല്‍കിയ പരാതി ഹൈക്കോടതി റദ്ദാക്കി. യു.ഡി.എഫ് എംഎല്‍എമാരായ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ. വാഹിദ്, എ.ടി. ജോര്‍ജ് എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. മുന്‍ നാട്ടിക എം.എല്‍.എ ഗീതാ ഗോപിയായിരുന്നു കേസിലെ പരാതിക്കാരി. പരാതിയില്‍ ഉന്നയിച്ചിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ഈ കേസ് റദ്ദാക്കപ്പെട്ടതോടെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇനി ഒരു കേസ് മാത്രമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ ഭാഗമായി ഇടത് എം.എല്‍.എമാര്‍ക്ക് വിചാരണ നേരിടേണ്ടി വരും. സ്ത്രീത്വത്തെ അപമാനിച്ച കേസ് തള്ളിയതോടെ ബാക്കിയുള്ള ഒറ്റക്കേസായിട്ടായിരിക്കും തുടര്‍ന്നുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുക. കേസ് അടുത്ത മാസം 16-ന് തിരുവനന്തപുരം സി.ജെ.എം (CJM) കോടതി പരിഗണിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!