Thursday, August 20, 2026

ഒന്റാരിയോയില്‍ സ്‌കൂളുകള്‍ സമയബന്ധിതമായി തുറക്കും; അദ്ധ്യാപക സംഘടനകളുമായി കരാറിലെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

ടൊറന്റോ: തൊഴില്‍ തര്‍ക്കങ്ങള്‍ക്കിടയിലും ലേബര്‍ ഡേയ്ക്ക് ശേഷം പ്രവിശ്യയിലെ സ്‌കൂളുകള്‍ പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഒന്റാരിയോ
വിദ്യാഭ്യാസ മന്ത്രി പോള്‍ കലാന്‍ഡ്ര. അദ്ധ്യാപകരുമായും മറ്റ് വിദ്യാഭ്യാസ ജീവനക്കാരുടെ യൂണിയനുകളുമായും കരാറിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായി പോള്‍ കലാന്‍ഡ്ര (Paul Calandra) അറിയിച്ചു. വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരുമായി പുതിയ കരാറുകളിലെത്താന്‍ സാധിച്ചില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള ശക്തമായ സമരമാര്‍ഗ്ഗങ്ങളിലേക്ക് കടക്കുമെന്ന് യൂണിയന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമാണെന്നും, മാതാപിതാക്കളുടെ ആശങ്കയകറ്റി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഒന്റാരിയോയിലെ വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലാണെന്ന് എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഒന്റാരിയോ (ETFO) പ്രസിഡന്റ് ഡേവിഡ് മാസ്റ്റിന്‍ പറഞ്ഞു. ഫണ്ടിന്റെ കുറവ്, അദ്ധ്യാപകരുടെ രോഗ അവധികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ക്ലാസ് മുറികളിലെ പ്രതികൂല സാഹചര്യങ്ങള്‍ എന്നിവ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നു. പണിമുടക്കാന്‍ താത്പര്യമില്ലെന്നും എന്നാല്‍ സമരം ചെയ്യേണ്ടി വന്നാല്‍ അതിലേക്ക് കടക്കുമെന്നും യൂണിയന്‍ നേതൃത്വം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!