ഇബ്ര: ഒമാനിലെ ബുറൈമി ഗവർണറേറ്റിൽ ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അൽ ഹൈമയിലാണ് സംഭവം.മൂന്ന് ഒമാൻ സ്വദേശികൾക്ക് നേരെയാണ് പ്രതി വെടിയുതിർത്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിയായ ഒമാൻ പൗരനെ നോർത്ത് ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടികൂടി.

വെടിവെപ്പിൽ പരുക്കേറ്റ രണ്ടുപേരുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വ്യക്തിപരമായ മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
