Sunday, August 23, 2026

കേരളത്തില്‍ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി; ജില്ലാ പുനര്‍വിഭജന കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കും

ഇടുക്കി: എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി മേഖലയായ മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് വി. ഡി. സതീശന്‍ വ്യക്തമാക്കുന്നു. പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും രൂപീകരണം പഠിക്കുന്നതിനായി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഡീലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുമെന്നും അദ്ദേഹം മൂവാറ്റുപുഴയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഭരണസൗകര്യം മുന്‍നിര്‍ത്തി എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ വിഭജിച്ച് യഥാക്രമം മൂവാറ്റുപുഴ, തിരൂര്‍, നെയ്യാറ്റിന്‍കര എന്നീ പുതിയ മൂന്ന് ജില്ലകള്‍ രൂപീകരിക്കണമെന്ന ആവശ്യം കാലങ്ങളായി ശക്തമാണ്. പുതിയ താലൂക്കുകളെയും ജില്ലകളെയും കുറിച്ച് പഠിക്കാന്‍ സമിതിയുണ്ടാകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിനായി കമ്മീഷനെ നിയോഗിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.

മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളും കുന്നത്തുനാടിന്റെ ഒരു ഭാഗവും ചേര്‍ത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് കിഴക്കന്‍ മലയോര മേഖലയുടെ വികസനത്തിനും ഭരണപരമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1984-ന് ശേഷം സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍, സര്‍ക്കാരിന്റെ ഈ നീക്കം വലിയ പ്രതീക്ഷയോടെയാണ് പ്രദേശവാസികള്‍ കാണുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!