Saturday, August 29, 2026

നേപ്പാള്‍ ദുരന്തം: മരണം 626 ആയി; ഇന്ത്യന്‍ രക്ഷാദൗത്യ സംഘം എത്തി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികള്‍ ഉള്‍പ്പടെ 320 ഇന്ത്യക്കാാരെ കണ്ടെത്താനുണ്ട്. മിന്നല്‍ പ്രളയമുണ്ടായി നാലാം ദിവസത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. ടണല്‍ രക്ഷാവിദഗ്ധര്‍ ഉള്‍പ്പെടെ പതിനൊന്നംഗ ഇന്ത്യന്‍ രക്ഷാദൗത്യ സംഘം നേപ്പാളില്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി. . കനത്ത മഴയും ടിബറ്റ് മേഖലയില്‍ തടയണ തകരുമെന്ന മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.

നേപ്പാളിലെ 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളും ഇന്ത്യക്കാരും അടക്കം 2500 പേരെയാണ് ഇനിയും കണ്ടെത്താന്‍ ഉള്ളത്. നേപ്പാളിന് നല്‍കിയ ഉദാരമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നേപ്പാള്‍ പ്രസിഡന്റ്, ദ്രൗപദി മുര്‍മുവിനോടും ഇന്ത്യാ ഗവണ്‍മെന്റിനോടും നന്ദി രേഖപ്പെടുത്തി.

അതിനിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്ത മുഖത്തേക്ക് ഇന്ത്യയുടെ എന്‍.ഡി.ആര്‍.എഫ് സംഘത്തെ ഉടന്‍ അയക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!