Saturday, August 29, 2026

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

ടെഹ്റാന്‍: അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും കയറ്റുമതിയിലും ഇറക്കുമതിയിലും 35 ശതമാനത്തിലേറെ ഇടിവുണ്ടായെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഉപരോധം തുടര്‍ന്നാല്‍ സാധനസാമഗ്രികളുടെ വില ഇനിയും ഉയരുമെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്ക മൈനുകള്‍ പൂര്‍ണമായും നീക്കം ചെയ്തുവെന്നും ജലപാത കപ്പല്‍ ഗതാഗതത്തിന് സുരക്ഷിതമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിന് അപകടമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു.

അതിനിടെ, വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ അമേരിക്കയുമായി വെനസ്വേല കരാറിലെത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ എണ്ണവില ഗാലണിന് 4 ഡോളറിനു മേല്‍ വര്‍ധിച്ചിരിക്കെയാണ് ട്രംപിന്റെ നീക്കം. നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി എണ്ണ വില നിയന്ത്രിക്കാനാണ് ട്രംപിന്റെ അടിയന്തര ഇടപെടല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!