Sunday, August 30, 2026

പുടിനുമായി മാത്രമല്ല, ഷി ജിന്‍ പിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ (SCO) പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും. സെപ്റ്റംബര്‍ 12-ന് ഇന്ത്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സുപ്രധാന ചര്‍ച്ചകള്‍.

മധ്യേഷ്യന്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി, ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇന്നലെ താഷ്‌കന്റില്‍ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഉസ്‌ബെക്ക് പ്രസിഡന്റ് നേരിട്ടെത്തി ഊഷ്മളമായ വരവേല്‍പ്പ് നല്‍കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു.

ഇന്ന് ഉസ്‌ബെക്ക് യോഗ ഫെഡറേഷന്റെ യോഗ പരിപാടിയില്‍ പങ്കെടുത്ത ശേഷമാകും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍. ഉസ്‌ബെക്കിസ്ഥാനിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് തിരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!