ആറന്മുള: 2026 ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ പമ്പയാറ്റിലെ ഓളങ്ങളെ സാക്ഷിയാക്കി എ ബാച്ചില്‍ മേലുകര കീരീടം നിലനിര്‍ത്തിയപ്പോള്‍, ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടി ചരിത്രപരമായ ഹാട്രിക് വിജയം നേടി.
ആറന്മുളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പള്ളിയോടം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ജേതാക്കളാകുന്നത്.

പള്ളിയോടങ്ങളുടെ അലങ്കാരത്തിനും, തുഴച്ചിലിന്റെ സൗന്ദര്യത്തിനും വിവിധ കരകള്‍ ട്രോഫികള്‍ കരസ്ഥമാക്കി. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ പങ്കെടുത്ത ഉദ്ഘാടനം ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് എന്നിവരും പങ്കെടുത്തു.
