Sunday, August 30, 2026

കാനഡയിലെ താല്‍ക്കാലിക താമസക്കാരുടെ എണ്ണത്തില്‍ വ്യക്തതയില്ല; വിവരശേഖരണം കാര്യക്ഷമമാക്കാന്‍ ഇമിഗ്രേഷന്‍ ബോര്‍ഡ്

ഓട്ടവ: കാനഡയിലെ താല്‍ക്കാലിക താമസക്കാരുടെ എണ്ണത്തില്‍ ഇനിയും വെട്ടിക്കുറയ്ക്കണമെന്നും രാജ്യം വിട്ടുപോകുന്നവരെക്കുറിച്ച് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണമെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ഇമിഗ്രേഷന്‍ വിദഗ്ധയുമായ പരീസ മഹ്ബൂബി ആവശ്യപ്പെട്ടു. നിലവില്‍ കൃത്യമായ വിവരങ്ങളുടെ അഭാവത്തിലാണ് രാജ്യം മുന്നോട്ടുപോകുന്നതെന്നും കാലാവധി കഴിഞ്ഞ വീസകളില്‍ രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ ശക്തമായ സംവിധാനം വേണമെന്നും സി.ഡി. ഹൗ ഇന്‍സ്റ്റിറ്റ്യൂട്ട് ഇമിഗ്രേഷന്‍ ടാര്‍ഗെറ്റ്‌സ് കൗണ്‍സില്‍ അധ്യക്ഷയായ മഹ്ബൂബി വ്യക്തമാക്കി.

രാജ്യത്തെ ജനസംഖ്യയില്‍ താല്‍ക്കാലിക താമസക്കാരുടെ അനുപാതം നിലവിലെ ശതമാനത്തില്‍ നിന്ന് 3 അല്ലെങ്കില്‍ 4 ശതമാനത്തിലേക്ക് താഴേക്ക് കൊണ്ടുവരണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. അതേസമയം, കുടിയേറ്റ നിയന്ത്രണങ്ങള്‍ കടുപ്പിച്ചെന്ന പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ അവകാശവാദം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകലെയാണെന്ന് പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിമര്‍ശിച്ചു.

ഭവന പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവ പരിഗണിച്ച് മാത്രമേ പുതിയ കുടിയേറ്റ നിരക്കുകള്‍ നിശ്ചയിക്കാവൂ എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!