ഓട്ടവ: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 30 കനേഡിയന്‍ പൗരന്മാരില് ഒരാളെ സുരക്ഷിതനായി കണ്ടെത്തിയതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതിനാലാണ് ഇയാള്‍ക്ക് മുന്‍പ് ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും ചൊവ്വാഴ്ചയോടെ ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചെന്നും മന്ത്രി വ്യക്തമാക്കി.
നോപ്പാളിനെ നടുക്കിയ ദുരന്തത്തില്‍ 1,100-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 3,900-ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 39 രാജ്യങ്ങളില്‍ നിന്നുള്ള 590 വിദേശ പൗരന്മാരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനേഡിയന്‍ റെഡ് ക്രോസ് സ്റ്റോക്ക് പൈലുകളില്‍ നിന്ന് 18,000-ത്തിലധികം അടിയന്തര സാമഗ്രികള്‍ പ്രദേശത്തേക്ക് അയക്കുമെന്ന് അനിത ആനന്ദ് പറഞ്ഞു. കൂടാതെ, 5 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായവും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്.
