ബാരി: ഒന്റാരിയോയിലുള്ള പ്രശസ്തമായ ബ്രൂസ് പെനിന്‍സുല നാഷണല്‍ പാര്‍ക്ക് അടച്ചു. കരടികളുടെ സാന്നിധ്യം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സൈപ്രസ് ലേക്ക് ക്യാംപ് ഗ്രൗണ്ട് (Cyprus Lake Campground) താത്കാലികമായി അടച്ചത്. സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വരെ ക്യാംപ് ഗ്രൗണ്ട് അടച്ചിടാനാണ് പാര്‍ക്ക്‌സ് കാനഡ തീരുമാനിച്ചിരിക്കുന്നത്.
വേനല്‍ക്കാലത്തിന്റെ അവസാന നാളുകളില്‍ ക്യാപിങിനായി പദ്ധതിയിട്ടിരുന്ന സഞ്ചാരികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയായി. സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും ക്യാംപ് ഗ്രൗണ്ട് വീണ്ടും തുറക്കുന്ന കാര്യത്തില്‍ തുടര്‍ തീരുമാനമെടുക്കുക. രാത്രികാല ക്യാംപിങിന് വിലക്കുണ്ടെങ്കിലും പകലിലെ സന്ദര്‍ശനങ്ങള്‍ക്കായി പാര്‍ക്കിലെ ചില മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ വ്യാഴാഴ്ച ഗ്രോട്ടോ മേഖലയിലെ പാര്‍ക്കിങ് അനുമതി റദ്ദാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ ഉടന്‍ തന്നെ ക്യാംപ് ഗ്രൗണ്ട് പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
