Thursday, September 3, 2026

കനേഡിയന്‍ രാഷ്ട്രിയത്തില്‍ തലയിടേണ്ട!; U.S. ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി കാര്‍ണി

ഓട്ടവ: കനേഡിയന്‍ രാഷ്ട്രീയത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായം പറയേണ്ടന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കനേഡിയന്‍ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പിന്മാറണമെന്നും കാര്‍ണി അറിയിച്ചു. യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക്കിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒന്റാരിയോയിലെ തണ്ടര്‍ ബേയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് കാര്‍ണി നിലപാട് വ്യക്തമാക്കിയത്.

ഫ്രഞ്ച് ഭാഷാ നിയമങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ചര്‍ച്ചകള്‍ തകരാന്‍ കാരണമെന്ന വാദം ലുട്നിക് തള്ളിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ മാസാവസാനം കാനഡ കരാറില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, സ്വന്തം ജനങ്ങളുടെ ക്ഷേമത്തിനായാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് വെറും രാഷ്ട്രീയ നീക്കമല്ലെന്നും കാര്‍ണി മറുപടി നല്‍കി. ചര്‍ച്ചകളില്‍ അമേരിക്ക സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് കരാര്‍ പരാജയപ്പെടാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേനല്‍ക്കാലത്തുടനീളം നീണ്ടുനിന്ന തീവ്രമായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായി സെപ്റ്റംബര്‍ 8 മുതല്‍ 28 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡയും പ്രത്യാക്രമണ താരിഫ് ഏര്‍പ്പെടുത്തുമെന്ന് കാര്‍ണി പ്രഖ്യാപിച്ചു.

ട്രോളുകളും സോഷ്യല്‍ മീഡിയ ആക്രമണങ്ങളും നിര്‍ത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഗൗരവമായി സമീപിച്ചാല്‍ മാത്രമേ ഇനി ചര്‍ച്ചകള്‍ പുനരാരംഭിക്കൂ എന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!