Friday, September 4, 2026

ഷോക്ക് ഏല്‍ക്കാന്‍ സാധ്യത; ഡണ്‍ലപ്പിന്റെ സേഫ്റ്റി ബൂട്ടുകള്‍ തിരിച്ചുവിളിച്ചു

ഓട്ടവ: ഷോക്ക് ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രമുഖ സുരക്ഷാ ബൂട്ട് നിര്‍മ്മാതാക്കളായ ഡണ്‍ലപ്പിന്റെ ആയിരക്കണക്കിന് സേഫ്റ്റി ബൂട്ടുകള്‍ തിരിച്ചുവിളിക്കുന്നു. ഡണ്‍ലപ്പ് റിഗ്പ്രോ (Dunlop RigPro) ശ്രേണിയിലുള്ള ഇരുണ്ട തവിട്ടുനിറത്തിലും കറുപ്പിലും ലഭ്യമായ സേഫ്റ്റി ബൂട്ടുകള്‍ക്കാണ് ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘സ്റ്റാറ്റിക്-ഡിസിപേറ്റീവ്’ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി.

LJ2HX42.CA എന്ന ആര്‍ട്ടിക്കിള്‍ കോഡുള്ളതും, SD (Static-Dissipative) സര്‍ട്ടിഫിക്കേഷന്‍ ലോഗോ പതിപ്പിച്ചതുമായ ബൂട്ടുകളാണ് തിരിച്ചുവിളിക്കുന്നത്. കൃത്യമായ ഇലക്ട്രിക്കല്‍ ഷോക്ക് പ്രതിരോധം നല്‍കാന്‍ കഴിയാത്തതിനാല്‍ ഇവ ഉപയോഗിക്കുന്ന തൊഴിലാളികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ വലിയ സാധ്യതയുണ്ട്. എന്നാല്‍ ഈ ലോഗോ ഇല്ലാത്ത ബൂട്ടുകള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. 2024 ഓഗസ്റ്റ് മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവില്‍ കാനഡയില്‍ മാത്രം ഇത്തരം 3,764 ജോഡി ബൂട്ടുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

നെതര്‍ലാന്‍ഡ്സില്‍ നിര്‍മ്മിച്ച ഈ ബൂട്ടുകള്‍ ഉപയോഗിച്ച് ഇതുവരെ അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബൂട്ട് വാങ്ങിയിട്ടുള്ള ഉപഭോക്താക്കള്‍ ഇവയുടെ ഉപയോഗം ഉടന്‍ നിര്‍ത്തിവെക്കണമെന്നും, പണം തിരികെ ലഭിക്കുന്നതിനായി ബൂട്ട് വാങ്ങിയ കടകളില്‍ തിരിച്ചേല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡണ്‍ലപ്പ് കസ്റ്റമര്‍ സര്‍വീസുമായോ info@dunlopboots.com എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!