Tuesday, September 8, 2026

ബ്രാംപ്ടണിൽ കത്തി കാട്ടി വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച; 22കാരൻ അറസ്റ്റിൽ

ടൊറന്റോ: ബ്രാംപ്ടണിൽ കത്തി കാട്ടി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ കേസിൽ 22കാരൻ അറസ്റ്റിൽ. ബ്രാംപ്ടൺ സ്വദേശിയായ ടീപിന്ദർ സിങ് ഗുമൻ ആണ് അറസ്റ്റിലായത്.ഓഗസ്റ്റ് 14നും 24നും ഇടയിൽ ബ്രാംപ്ടൺ നഗരത്തിലെ അഞ്ച് റീട്ടെയിൽ സ്ഥാപനങ്ങളിലാണ് കവർച്ച നടന്നതെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു.

ഓരോ സംഭവത്തിലും പ്രതി സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ച് വലിയ കത്തി പുറത്തെടുത്ത് ജീവനക്കാരിൽ നിന്ന് പണം ആവശ്യപ്പെട്ടെന്ന് പൊലീസ് വ്യക്തമാക്കി.സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമുള്ളവർ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു. 905-453-2121 എന്ന നമ്പറിൽ എക്സ്റ്റൻഷൻ 3410 വഴി വിവരങ്ങൾ കൈമാറാം. ക്രൈം സ്റ്റോപ്പേഴ്സ് വഴിയും വിവരങ്ങൾ കൈമാറാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!