Friday, September 11, 2026

വരുമാനത്തില്‍ വര്‍ധന; കാനഡക്കാരുടെ കടവും വരുമാനവും തമ്മിലുള്ള അനുപാതം കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

ഓട്ടവ: കടമെടുപ്പിന്റെ വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് രണ്ടാം പാദത്തില്‍ കാനഡയിലെ കുടുംബങ്ങളുടെ വരുമാനവും കടബാധ്യതയും തമ്മിലുള്ള അനുപാതത്തില്‍ കുറവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. സീസണലി അഡ്ജസ്റ്റ് ചെയ്ത കണക്കനുസരിച്ച് കുടുംബങ്ങളുടെ തര്‍പ്പാക്കാന്‍ സാധിക്കുന്ന വരുമാനവും (disposable income) കടവും തമ്മിലുള്ള അനുപാതം ഒന്നാം പാദത്തിലെ 178.6 ശതമാനത്തില്‍ നിന്ന് 176.4 ശതമാനമായി കുറഞ്ഞു. അതായത്, വരുമാനമായി ലഭിക്കുന്ന ഓരോ ഒരു ഡോളറിനും കനേഡിയന്‍ കുടുംബങ്ങള്‍ക്ക് ശരാശരി $1.76 ഡോളറിന്റെ ക്രെഡിറ്റ് മാര്‍ക്കറ്റ് കടബാധ്യതയുണ്ടെന്നാണ് ഇതിനര്‍ത്ഥം.

കുടുംബങ്ങളുടെ ഡെറ്റ് സര്‍വീസ് അനുപാതത്തിലും (അതായത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടയ്‌ക്കേണ്ട മുതലും പലിശയും) കുറവുണ്ടായിട്ടുണ്ട്. ഇത് മുന്‍ പാദത്തിലെ 14.68 ശതമാനത്തില്‍ നിന്ന് 14.52 ശതമാനമായി താഴ്ന്നു.

കണ്‍സ്യൂമര്‍ ക്രെഡിറ്റും മോര്‍ട്ട്‌ഗേജ്, നോണ്‍-മോര്‍ട്ട്‌ഗേജ് വായ്പകളും ഉള്‍പ്പെടുന്ന മൊത്തം ക്രെഡിറ്റ് മാര്‍ക്കറ്റ് വായ്പയെടുപ്പ് രണ്ടാം പാദത്തില്‍ $29.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഒന്നാം പാദത്തില്‍ ഇത് $34.4 ബില്യണ്‍ ഡോളറായിരുന്നു. മോര്‍ട്ട്‌ഗേജ് വായ്പയെടുപ്പ് $19.4 ബില്യണ്‍ ഡോളറായി കുറഞ്ഞത് 2024-ന്റെ ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ്. കണ്‍സ്യൂമര്‍ ക്രെഡിറ്റ് അടക്കമുള്ള നോണ്‍-മോര്‍ട്ട്‌ഗേജ് വായ്പകള്‍ $10.0 ബില്യണ്‍ ഡോളറിലേക്കും മന്ദഗതിയിലായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!