Saturday, September 12, 2026

സിനിമ-ടെലിവിഷന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച് ജസ്റ്റിന്‍ ട്രൂഡോ; പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ചു

ടൊറന്റോ: കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിനോദവ്യവസായ രംഗത്തേക്ക് പ്രവേശിക്കുന്നു. തന്റെ ദീര്‍ഘകാല ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന കേറ്റി ടെല്‍ഫോര്‍ഡുമായി ചേര്‍ന്ന് ‘ഹോപ്പ് ആന്‍ഡ് ഹാര്‍ഡ് വര്‍ക്ക്’ (Hope & Hard Work) എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് അദ്ദേഹം ആരംഭിക്കുന്നത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് (TIFF) പുതിയ സംരംഭത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

സ്‌ക്രിപ്റ്റഡ്, അണ്‍സ്‌ക്രിപ്റ്റഡ് ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പെറി ഷേഫിന്റെ ‘ക്ലോസര്‍ ബൈ സീ’ (Closer by Sea), ഉസ്മ ജലാലുദ്ദീന്റെ ‘ഡിറ്റക്ടീവ് ആന്റി’ (Detective Aunty) തുടങ്ങിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രൊജക്ടുകള്‍ നിലവില്‍ വികസന ഘട്ടത്തിലാണ്. ഇവയില്‍ ട്രൂഡോയും കേറ്റിയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായിരിക്കും.

2025 ജനുവരിയില്‍ പ്രധാനമന്ത്രി പദം രാജിവെച്ച് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയ ട്രൂഡോ, വേള്‍ഡ് ഇക്കണോമിക് ഫോറം (Davos) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ പ്രസംഗകനായി സജീവമായിരുന്നു. പോപ്പ് താരം കാറ്റി പെറിയാണ് അദ്ദേഹത്തിന്റെ പങ്കാളി.

മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും ചേര്‍ന്ന് ‘ഹയര്‍ ഗ്രൗണ്ട് പ്രൊഡക്ഷന്‍സ്’ (Higher Ground Productions) ആരംഭിച്ചതിന് സമാനമായാണ് ട്രൂഡോയുടെയും പുതിയ ചുവടുവെപ്പ്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് മാറിനിന്ന ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും ‘ആര്‍ച്ച്വെല്‍ പ്രൊഡക്ഷന്‍സ്’ വഴി ഈ രംഗത്തേക്ക് എത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!