Saturday, September 12, 2026

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഡല്‍ഹിയില്‍; ഇന്ത്യയിലെത്തുന്നത് ഏഴ് വര്‍ഷത്തിന് ശേഷം

ഡല്‍ഹി: ഡല്‍ഹിയിലെ പതിനെട്ടാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചെനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തി. 2019 ന് ശേഷം ആദ്യമായാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സഹകരണത്തിനുള്ള ചര്‍ച്ചകളാണ് പ്രധാന അജണ്ടയെന്ന് സൂചന. ഉയര്‍ന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപങ്ങളുടെ അഭാവം, വിസ നിയന്ത്രണങ്ങള്‍, ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനം എന്നിവയില്‍ മഞ്ഞുരുക്കത്തിന് ശ്രമം നടക്കുന്നുണ്ട്.

പശ്ചിമേഷ്യന്‍, യുക്രെയ്ന്‍ യുദ്ധങ്ങളില്‍ ഇരുപക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്ന ഇറാന്‍, റഷ്യ രാജ്യങ്ങളുടെ സാന്നിധ്യമാണ് ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!