Sunday, September 13, 2026

വേൾഡ് മലയാളി കൗൺസിൽ ഒൻ്റാരിയോ പ്രൊവിൻസിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

ടൊറന്റോ: വേൾഡ് മലയാളി കൗൺസിൽ ഒൻ്റാരിയോ പ്രൊവിൻസിൻ്റെ ആഭിമുഖ്യത്തിൽ എയ്ജാക്സിലെ എൻഡ്‌ലെസ് ഫണിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിറ്റ്ബി ഏരിയയിലെ എംപിപി ലോണി കോ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കലാപരിപാടികൾ, ഓണമത്സരങ്ങൾ, സർപ്രൈസ് സമ്മാനങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഒൻ്റാരിയോയിലെ വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

ഉദ്ഘാടന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഒൻ്റാരിയോ പ്രൊവിൻസ് ചെയർമാൻ വിജോ കെ. തുടിയൻ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ഡേവിസ് ഫെർണാണ്ടസ് അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ആൻ മറിയം ഡിൽജിത്ത് ആശംസകൾ നേർന്നു. വൈസ് പ്രസിഡൻ്റ് ബെറ്റ്സി ജോസഫ് നന്ദി രേഖപ്പെടുത്തി.

രാവിലെ 10 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ വൈകിട്ട് ആറുമണിയോടെ സമാപിച്ചു. ഇൻഡോർ പ്ലേ സൗകര്യമുള്ള ഹാളിൽ ഓണാഘോഷ പരിപാടികൾക്കും ഓണസദ്യയ്ക്കുമായി 15 ഡോളർ മാത്രമാണ് പ്രവേശന ഫീസായി ഈടാക്കിയിരുന്നത്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എല്ലാവർക്കും ഓണാഘോഷത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ക്രമീകരിച്ചതെന്ന് സംഘാടകർ അറിയിച്ചു. വിദേശമണ്ണിലും മലയാളികളുടെ ഓണാഘോഷത്തിന്റെ പാരമ്പര്യവും കൂട്ടായ്മയും നിലനിർത്തുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!