Tuesday, September 15, 2026

US- കാനഡ വ്യാപാര കരാര്‍: ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് മാര്‍ക്ക് കാര്‍ണി

ഓട്ടവ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി തൃപ്തികരമായ ഒരു വ്യാപാര കരാറിലെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡയുമായി ”ഏറ്റവും വേഗത്തില്‍” വ്യാപാരക്കരാര്‍ സാധ്യമാകും എന്ന ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കാര്‍ണി വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും പരമാധികാരവും സാംസ്‌കാരിക മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള കരാറാണ് കാനഡ ലക്ഷ്യമിടുന്നതെന്നും, ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്നും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ണി വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ തടസ്സപ്പെടുകയും പരസ്പരം പുതിയ തീരുവകള്‍ (Tariffs) ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കാനഡയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇതിലൊന്നും അഭിമാനപ്രശ്‌നം കാണുന്നില്ലെന്നും, ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് പ്രമുഖസ്ഥാനമെന്നും കാര്‍ണി പറഞ്ഞു.
കാനഡയുടെ പരിധികളും പരമാധികാര വ്യവസ്ഥകളും യു.എസ്. ഭരണകൂടത്തിന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലായിട്ടുണ്ടാകാമെന്നും കാര്‍ണി അഭിപ്രായപ്പെട്ടു.

ടൊറോന്റോയില്‍ നടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ഉച്ചകോടിയില്‍ ഈ തര്‍ക്കങ്ങള്‍ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പങ്കെടുക്കുന്നവരെല്ലാം പ്രൊഫഷണലുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. AI സുരക്ഷ, യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം എന്നിവയും അഭിമുഖത്തില്‍ ചര്‍ച്ചയായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!