Tuesday, September 15, 2026

ഗുരുഗ്രാമിൽ ബൈക്ക് യാത്രികയെ കാറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതി അറസ്റ്റിൽ

ചണ്ഡിഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് യാത്രികയെ കാറിടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കല്യാണ്‍ ബൈൻസ്ലയെയാണ് പൊലീസ് രാജസ്ഥാനിൽ നിന്ന് പിടികൂടിയത്.

ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലാണ് സംഭവം നടന്നത്. ബൈക്ക് യാത്രികയായ സിയയെ വെള്ള കാറിലെത്തിയ സംഘം പിന്തുടരുകയും തുടർന്ന് കാർ ഇടിച്ച് വീഴ്ത്തുകയുമായിരുന്നുവെന്നാണ് ആരോപണം. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. rebelwheels_sia_ എന്ന ഇൻസ്റ്റഗ്രാം പേജിന്റെ അഡ്മിനായ സിയയാണ് സംഭവത്തിൽപ്പെട്ട ബൈക്ക് യാത്രിക.

അതേസമയം, സിയയെ മനഃപൂർവം ഇടിച്ചതല്ലെന്നും ബൈക്ക് ഓടിച്ചിരുന്നത് സ്ത്രീയാണെന്ന് അറിയില്ലായിരുന്നെന്നും പ്രതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിശ്ചിത അകലം പാലിക്കാൻ ആവശ്യപ്പെട്ടിട്ടും ബൈക്കിനെ പിന്തുടർന്ന് പ്രതി ആക്രമണാത്മകമായി വാഹനമോടിക്കുകയായിരുന്നുവെന്നാണ് സിയയുടെ പ്രതികരണം.

യുവതിയെ കാർ ഇടിച്ച് തെറിപ്പിക്കുന്നതും കാർ നിർത്താതെ കടന്നുപോകുന്നതും ഇടിയുടെ ആഘാതത്തിൽ ബൈക്ക് ദൂരേക്ക് തെന്നിമാറുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതി ബൈൻസ്ല രണ്ട് ദിവസം മുമ്പാണ് തന്റെ കയ്യില്‍ നിന്ന് കാര്‍ വാടകയ്‌ക്കെടുത്തതെന്ന് സുഹൃത്ത് മനീഷ് പൊലീസിനോട് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!