Saturday, September 19, 2026

U.S. തീരുവ തിരിച്ചടിയായി; കിങ്സ്റ്റണിലെ അലുമിനിയം ഫാക്ടറി മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടു

ഒന്റാരിയോ: അമേരിക്ക ചുമത്തിയ പുതിയ താരിഫുകളെ തുടര്‍ന്ന് ഒന്റാരിയോയിലെ കിങ്സ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന അലുമിനിയം നിര്‍മ്മാണ ശാലയായ നൊവേലിസ് (Novelis) തങ്ങളുടെ ആകെ ജീവനക്കാരുടെ മൂന്നിലൊന്ന് ഭാഗത്തെ പിരിച്ചുവിട്ടു. വെള്ളിയാഴ്ചയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ട കാര്യം ഔദ്യോഗികമായി അറിയിച്ചത്.

80 ജീവനക്കാരെയാണ് ഈ തീരുമാനത്തിന്റെ ഭാഗമായി പിരിച്ചുവിട്ടിരിക്കുന്നത്. ഇതില്‍ 10 ശമ്പള വിഭാഗം ഉദ്യോഗസ്ഥരും 70 മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം വാങ്ങുന്ന തൊഴിലാളികളും ഉള്‍പ്പെടുന്നു. ബാധിതരായ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുമെന്നും നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കാനാവാത്ത തീരുമാനമായിരുന്നു ഇതെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന യു.എസ് നയങ്ങള്‍ പ്രകാരം കനേഡിയന്‍ അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഉയര്‍ന്ന താരിഫാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 232 പ്രകാരമുള്ള ഈ ഉയര്‍ന്ന നികുതി ചുമത്തിയതോടെയുണ്ടായ സാമ്പത്തിക ബാധ്യതയും ചെലവുകളുമാണ് പിരിച്ചുവിടലിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!