Sunday, September 20, 2026

ഹോളിവുഡ് ജീവനക്കാര്‍ക്കായി AI പരിശീലന പദ്ധതി; കാലിഫോര്‍ണിയയില്‍ പുതിയ നിയമം ഒപ്പുവെച്ചു

ലോസാഞ്ചലസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയ്ക്കിടയില്‍ ഹോളിവുഡ് ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും സാങ്കേതിക പരിശീലനം നല്‍കാനുമായി കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം പുതിയ നിയമത്തില്‍ ഒപ്പുവെച്ചു. ഹോളിവുഡ് സിനിമാ മേഖലയെയും എഐയെയും ബന്ധപ്പെടുത്തി കാലിഫോര്‍ണിയയില്‍ നിലവില്‍ വരുന്ന ആദ്യ നിയമങ്ങളിലൊന്നാണിത്.

സാങ്കേതികവിദ്യയുടെ കടന്നുവരവിനിടയിലും മനുഷ്യന്റെ അധ്വാനത്തെയും സര്‍ഗ്ഗാത്മകതയെയും സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കമ്മ്യൂണിറ്റി കോളേജുകള്‍ വഴി തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി 15 ദശലക്ഷം ഡോളറിന്റെ പൈലറ്റ് പ്രോഗ്രാമിന് പദ്ധതി രൂപം നല്‍കുന്നുണ്ട്.

തൊഴിലുടമകളുടെയും ട്രേഡ് യൂണിയനുകളുടെയും സഹകരണത്തോടെ കാലിഫോര്‍ണിയ കമ്മ്യൂണിറ്റി കോളേജസ് ചാന്‍സലര്‍ ഓഫീസാണ് ഈ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. പ്രമുഖ സിനിമാ സംഘടനയായ സാഗ്-ആഫ്ത്ര (SAG-AFTRA) ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ ഈ ബില്ലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!