കാല്‍ഗറി: മലയാളി യുവാവ് ജിജു മാത്യു (41) കാല്‍ഗറിയില്‍ നിര്യാതനായി. 2026 സെപ്റ്റംബര്‍ 20 ഞായറാഴ്ചയായിരുന്നു അന്ത്യം. മാത്യു ജോണിന്റെയും പരേതയായ സൂസന് മാത്യുവിന്റെയും മകനാണ്.
ദീപു ആന്‍ മാത്യൂസ് ആണ് ഭാര്യ. മകള്‍: ജിയ സൂസന് മാത്യു.ജിം ജോണ്‍ മാത്യു, ജിബു തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച ആല്‍ബര്‍ട്ടയിലുള്ള കാല്‍ഗറി സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. സംസ്കാര സമയവും കൂടുതല്‍ വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.
