Wednesday, September 23, 2026

B.Cയില്‍ വിലക്ക് ലംഘിച്ച് ക്യാംപ് ഫയര്‍ നടത്തി; 100,000 ഡോളറിലധികം പിഴ ഈടാക്കി അധികൃതര്‍

ബ്രിട്ടിഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയില്‍ (B.C.) വേനല്‍ക്കാലത്ത് ഏര്‍പ്പെടുത്തിയ ക്യാംപ് ഫയര്‍ നിരോധനം ലംഘിച്ചവര്‍ക്കെതിരെ കനത്ത നടപടിയുമായി അധികൃതര്‍. ജൂലൈ 1 നും സെപ്റ്റംബര്‍ 9 നും ഇടയില്‍ നടത്തിയ വാരാന്ത്യ പരിശോധനകളില്‍ നിയമലംഘനം നടത്തിയവര്‍ക്ക് 1,00,000 ഡോളറിലധികം പിഴ ചുമത്തിയതായി പ്രൊവിന്‍ഷ്യല്‍ ഭരണകൂടം അറിയിച്ചു.

കണ്‍സര്‍വേഷന്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആകെ 98 നിയമലംഘനങ്ങള്‍ കണ്ടെത്തി. മൊത്തം 1,12,700 ഡോളറിന്റെ പിഴ നോട്ടീസുകളാണ് നല്‍കിയത്. സി ടു സ്‌കൈ കോറിഡോര്‍, ലോവര്‍ മെയ്ന്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള സൗത്ത് കോസ്റ്റ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കിയത്. ഇതില്‍ സ്‌ക്വാമിഷ് (Squamish) മേഖലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ നടന്നത്. ഇവിടെ മാത്രം 32 കേസുകളിലായി 36,800 ഡോളര്‍ പിഴ ഈടാക്കി.

കാട്ടുതീ ഭീഷണി തുടരുന്നു:

നിലവില്‍ ക്യാംപ് ഫയറിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, കാംലൂപ്‌സ് (Kamloops), കരിബൂ (Cariboo) ഫയര്‍ സെന്ററുകളിലും കോസ്റ്റല്‍ ഫയര്‍ സെന്ററിന്റെ ചില ഭാഗങ്ങളിലും കാറ്റഗറി 2, 3 വിഭാഗത്തില്‍പ്പെടുന്ന തുറസ്സായ തീയിടലുകള്‍ക്ക് ബി.സി വൈല്‍ഡ് ഫയര്‍ സര്‍വീസ് (BCWS) നിരോധനം തുടരുകയാണ്. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം പ്രവിശ്യയില്‍ 102 കാട്ടുതീ ബാധകള്‍ സജീവമാണ്, ഇതില്‍ നാലെണ്ണം പൂര്‍ണ്ണമായും നിയന്ത്രണാതീതമായി തുടരുന്നു.

മഴയും തണുപ്പുള്ള കാലാവസ്ഥ തീയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമായെങ്കിലും, പ്രവിശ്യയുടെ മധ്യ-തെക്കന്‍ മേഖലകളില്‍ വരണ്ട കാലാവസ്ഥ തുടരുകയാണെന്ന് ബി.സി.ഡബ്ല്യു.എസ് മുന്നറിയിപ്പ് നല്‍കി. വരും മാസങ്ങളില്‍ കാട്ടുതീ ഭീഷണി വര്‍ധിക്കാനും വരള്‍ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് ശരത്കാല കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്.

ശൈത്യകാലത്ത് ‘എല്‍ നിനോ’ (El Niño) ശക്തമാകുന്നതോടെ തീരദേശ മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കാം. എന്നാല്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ചൂടും വരണ്ട അന്തരീക്ഷവും തുടരാനും മഞ്ഞുവീഴ്ച കുറയാനും സാധ്യതയുണ്ട്. ഇത് 2027-ലെ വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയ്ക്കും കാട്ടുതീ വ്യാപനത്തിനും കാരണമായേക്കാമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ കാട്ടുതീ സാധ്യത വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ തീ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ബി.സി നിവാസികളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!