Wednesday, September 23, 2026

ഇനി ആല്‍ബര്‍ട്ടയ്ക്ക് ഒപ്പം; B.Cയുമായി സമയം ക്രമീകരിക്കാനുള്ള തീരുമാനം മാറ്റി ഗോള്‍ഡന്‍ ടൗണ്‍

കാല്‍ഗറി: ബ്രിട്ടിഷ് കൊളംബിയയിലുള്ള ഗോള്‍ഡന്‍ നഗരം (Town of Golden) തങ്ങളുടെ സമയമേഖല പ്രവിശ്യയിലെ മറ്റ് ഭാഗങ്ങള്‍ക്ക് സമാനമായി മാറ്റാനുള്ള മുന്‍ തീരുമാനം തിരുത്തി. സെപ്റ്റംബര്‍ രണ്ടിനാണ് നവംബര്‍ ഒന്നിന് ശേഷം സ്ഥിരമായി ‘പസഫിക് ഡേലൈറ്റ് ടൈം’ (UTC-7) പിന്തുടരുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മൂന്ന് ആഴ്ചകള്‍ക്ക് ശേഷം കൗണ്‍സില്‍ ഈ തീരുമാനം പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്തു. ഇതോടെ വര്‍ഷത്തില്‍ രണ്ടുതവണ സമയം മാറ്റുന്ന രീതി അവസാനിപ്പിച്ച് ഗോള്‍ഡന്‍ നഗരം സ്ഥിരമായി ‘മൗണ്ടന്‍ ഡേലൈറ്റ് ടൈം’ (UTC-6) തന്നെ പിന്തുടരും.

അയല്‍മേഖലയായ ഈസ്റ്റ് കൂറ്റനെയിലെ (East Kootenay) മറ്റ് പ്രാദേശിക സമൂഹങ്ങളും ആല്‍ബര്‍ട്ട പ്രവിശ്യയും മൗണ്ടന്‍ ഡേലൈറ്റ് ടൈമിലേക്ക് മാറിയ സാഹചര്യത്തിലാണ് ജനങ്ങളില്‍ നിന്നുള്ള ശക്തമായ പ്രതികരണങ്ങളെ തുടര്‍ന്ന് നഗരസഭ മാറ്റത്തിന് തയ്യാറായത്.

തീരുമാനത്തിന് പിന്നില്‍:

സെപ്റ്റംബര്‍ തുടക്കത്തിലെ പ്രഖ്യാപനത്തിന് പിന്നാലെ നഗരവാസികളില്‍ നിന്നും വ്യാപാരികളില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. സമയമേഖല വ്യത്യാസപ്പെടുന്നത് ബിസിനസ്സുകള്‍, ടൂറിസം, തൊഴില്‍ സമയം, മെഡിക്കല്‍ സേനങ്ങള്‍, സ്‌കൂള്‍ സമയക്രമങ്ങള്‍ എന്നിവയെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകള്‍ ഒപ്പിട്ട നിവേദനം കൗണ്‍സിലിന് ലഭിച്ചിരുന്നു.

സ്ഥിരമായി മൗണ്ടന്‍ ഡേലൈറ്റ് ടൈം പിന്തുടരുമ്പോള്‍ ശൈത്യകാലത്ത് പ്രഭാതങ്ങളില്‍ വെളിച്ചം കുറവായിരിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി പ്രദേശത്തെ സ്‌കൂള്‍ ബോര്‍ഡുമായി ചേര്‍ന്ന് റോഡ്-കാല്‍നട സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, മാനിറ്റോബ തുടങ്ങിയ കനേഡിയന്‍ പ്രവിശ്യകള്‍ വര്‍ഷത്തില്‍ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റങ്ങള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!