Wednesday, September 23, 2026

കെബെക് തിരഞ്ഞെടുപ്പ്: മതേതരത്വ വിഷത്തില്‍ നിലപാട് വ്യക്തമാക്കി രാഷ്ടിയ പാര്‍ട്ടികള്‍

മണ്‍ട്രിയോള്‍: വിവാദമായ മതേതരത്വ നിയമങ്ങളില്‍ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. കെബെക്ക് പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും മുഖ്യധാരാ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുന്നില്ലെന്ന് പരാതി വ്യാപകമായതിന് പിന്നാലെയാണ് പ്രതികരണം. നിയമങ്ങള്‍ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ ഈ വിഷയത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ അധ്യാപന ജോലി നഷ്ടപ്പെട്ട ഫാത്തിമ അന്‍വാരിയെപ്പോലുള്ള നിരവധി വ്യക്തികളെ ബാധിക്കുന്ന കെബെക്കിലെ മതചിഹ്ന നിരോധനം (ബില്‍ 21) ഉള്‍പ്പെടെയുള്ള നിയമങ്ങളില്‍ ഒക്ടോബര്‍ 5-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി വ്യക്തമായ നിലപാട് വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇതേത്തുടര്‍ന്ന് തങ്ങളുടെ ഭാവി നിലപാടുകള്‍ വ്യക്തമാക്കി പ്രധാന 5 രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയത്. കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് നിലവിലെ ഭരണകക്ഷിയായ CAQ (കൊയാലിഷന്‍ അവെനീര്‍ കെബെക്) പ്രഖ്യാപിച്ചപ്പോള്‍, ഭരണഘടനാ പരിരക്ഷയോടെ നിലവിലെ നിയമങ്ങള്‍ അതേപടി തുടരുമെന്ന് പിക്യു (പാര്‍ട്ടി കെബെക്വ), കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളും വ്യക്തമാക്കി. എന്നാല്‍ നിലവിലെ നിരോധനങ്ങള്‍ നിലനിര്‍ത്തുമെങ്കിലും ഭരണഘടനാ പരിരക്ഷ പുതുക്കില്ലെന്ന് ലിബറല്‍ പാര്‍ട്ടി അറിയിച്ചപ്പോള്‍, വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനല്‍കാന്‍ ഇത്തരം വിവാദ നിയമങ്ങള്‍ പൂര്‍ണ്ണമായി റദ്ദാക്കുമെന്നാണ് കെബെക് സൊളിഡെയര്‍ പാര്‍ട്ടിയുടെ വാഗ്ദാനം.

പോലീസുകാര്‍, ജഡ്ജിമാര്‍, അധ്യാപകര്‍ തുടങ്ങിയ പൊതുമേഖലാ ജീവനക്കാര്‍ ജോലിസമയത്ത് മതചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിച്ചതും സ്‌കൂളുകളിലെ പ്രാര്‍ത്ഥനാ മുറികള്‍ ഒഴിവാക്കിയതും ഉള്‍പ്പെടെയുള്ള CAQ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി ഉടന്‍ വരാനിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!